വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ കൊലപാതകിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസ് നടത്തിയതെന്ന് ആരോപിച്ചുകൊണ്ട് എസ് സി മോർച്ചയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ ഉപരോധം നടത്തി.
വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെകൊലപാതകത്തിലെ പ്രതിയെ പോലീസ് ഉടനടി പിടികൂടിയെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് ആരോപിച്ചു...
