ഇടുക്കി വണ്ടന്മേട്ടിൽ വീട്ടുമുറ്റത്തു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു.
വണ്ടൻമേട് പുതുവലിൽ താമസിച്ചിരുന്നു രഞ്ജിത്തിനെ ഈ മാസം ആറാം തീയതി വീട്ടുമുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രഞ്ജിത്തിന്റെ ഭാര്യ അന്നൈ ലക്ഷമിയാണ് വണ്ടന്മേട് പോലീസിൻറെ പിടിയിലായത്....
