October 27, 2026

തേക്കമ്പട്ടി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവം; ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

IMG-20261027-WA0043

തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേക്കമ്പട്ടി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ജയിലിലെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

മധുര ജയിൽ വകുപ്പ് ഡി.ഐ.ജി മുരുകേശൻ ജയിലിലെത്തി പരിശോധന നടത്തുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മധുര ഡി.ഐ.ജി അഭിനവ് കുമാറും ജയിലിലെത്തി പരിശോധന നടത്തും.

രക്ഷപ്പെട്ട 17 തടവുകാരിൽ അഞ്ചുപേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. ശേഷിക്കുന്ന 12 പേർക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്. തടവുകാർ രക്ഷപ്പെട്ട സാഹചര്യവും ജയിൽ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.

You may have missed

error: Content is protected !!