September 12, 2026

വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ കൊലപാതകിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസ് നടത്തിയതെന്ന് ആരോപിച്ചുകൊണ്ട് എസ് സി മോർച്ചയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ ഉപരോധം നടത്തി.

വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ
കൊലപാതകത്തിലെ പ്രതിയെ പോലീസ് ഉടനടി പിടികൂടിയെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് ആരോപിച്ചു കൊണ്ടാണ് എസ് സി മോർച്ചയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
വണ്ടിപ്പെരിയാർ പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ വഴി പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോൾ പോലീസ് തടഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ സമരം ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് സി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എസി മോർച്ച ജില്ലാ പ്രസിഡണ്ട് പി എസ് കൃഷ്ണൻ അധ്യക്ഷനായിരുന്നു ബിജെപി വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ റ്റി അരുൺ എസ് സി മോർച്ച വൈസ് പ്രസിഡണ്ട് എ വേലുസ്വാമി, അശോകൻ മുട്ടം ബിജെപി ഇടുക്കി ജില്ലാ ജില്ല ജനറൽ സെക്രട്ടറി മുരളീധരൻ കുമളി എന്നിവർ സംസാരിച്ചു കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

error: Content is protected !!