കരുവന്നൂര്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലം തേക്കടിക്ക് സമീപത്തുള്ള മുരുക്കടിയിലെന്ന് കണ്ടെത്തി. പണം വരവ് നിലച്ചതോടെ റിസോര്‍ട്ട് നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു.
കുമളി:തേക്കടിയില്‍ നിന്നും ഒന്‍പത് കിലോമറ്റര്‍ അകലെയുള്ള മുരുക്കടിയിലാണ് കേസിലെ പ്രധാനപ്പെട്ട തട്ടിപ്പുകാരിലൊരാളെന്ന് കണ്ടെത്തിയ കരുവന്നൂര്‍ബാങ്കിലെ കമ്മീഷന്‍ ഏജന്റായ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിആനത്തുപറമ്പില്‍ എ.കെ ബിജോയി പേരില്‍ രണ്ടര...
