September 11, 2026

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാരുടെ അടിസ്ഥാന വില സംബന്ധിച്ച് കണക്കുകള്‍ പുറത്ത്.

75 ലക്ഷം രൂപയാണ് ഏറെ നാളത്തെ വിലക്കിന് ശേഷം തിരികെയെത്തുന്ന മലയാളി താരം എസ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍.സ്സന്‍, മോയീന്‍ അലി, സാം ബില്ലിംഗ്‌സ്, ലിയം പ്ലെങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്‌വുഡ്, കോളിന്‍ ഇന്‍ഗ്രാം എന്നിവരാണ് പട്ടികയിലെ വമ്പന്‍മാര്‍. രണ്ട് കോടി രൂപയാണ് ഈ താരങ്ങളുടെ അടിസ്ഥാന വില.ഡേവിഡ് മാലന്‍, മുജീബുര്‍ റഹ്മാന്‍, അലക്‌സ് ക്യാരി, നേഥന്‍ കോള്‍ട്ടര്‍നൈല്‍, ജെയ് റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്വപ്‌സണ്‍, ടോം കറണ്‍, ലൂയിസ് ഗ്രിഗറി, അലക്‌സ് ഹെയ്ല്‍സ്, ആഡം ലിത്ത്, ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ ഒന്നരക്കോടി പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, ഹനുമ വിഹാരി, മാര്‍നസ് ലബുഷെയ്ന്‍,ഷെല്‍ഡണ്‍ കോട്രല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഒരു കോടി അടിസ്ഥാന വിലയും നല്‍കേണ്ടി വരും.ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇത്തവണ കൂടുതല്‍ കളിക്കാര്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. നേരത്തെ സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയിരുന്നു. പേസ് ബൗളര്‍ റോളിലായിരിക്കും അര്‍ജുന്‍ ഐപിഎല്ലിലേക്ക് എത്തിച്ചേരുക.

error: Content is protected !!