September 11, 2026

ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ മണ്ണ് മാഫിയ വീണ്ടും സജീവമാകുന്നു.

കുന്നുകൾ ഇടിച്ചു നിരത്തി വയലുകളും താണ പ്രദേശങ്ങളും മണ്ണിട്ട് നികത്തുന്ന സംഘമാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നത്. പൊലീസ്, റവന്യു ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. കുമളി, ചക്കുപള്ളം വില്ലേജുകളിലാണ് കുന്ന് ഇടിച്ച് വയല്‍ നികത്തല്‍ വ്യാപകമാകുന്നത്.റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ മണ്ണു മാഫിയകള്‍ക്കുള്ളതായിട്ടാണ് ആക്ഷേപം. താഴ്ന്ന പ്രദേശങ്ങളില്‍ തുഛമായ വിലക്കു ഭൂമി വാങ്ങി മണ്ണിട്ടു നിരത്തി വലിയ വിലക്ക് മറിച്ച് വില്‍ക്കുന്ന ഭൂമാഫിയയാണ് വയല്‍ നികത്തല്‍ നടത്തുന്നത്. വലിയ കണ്ടം, അട്ടപ്പള്ളം, റോസാ പൂക്കണ്ടം എന്നിവിടങ്ങളിലായി നുറ് കണക്കിന് ഏക്കര്‍ വയല്‍ മണ്ണിട്ടു നിരത്തി കഴിഞ്ഞു. വയല്‍ നികത്തലിനെ തുടർന്ന് മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ച് കയറുമോയെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ട്.

error: Content is protected !!