September 11, 2026

എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം

1788574592103765-0

തൃശ്ശൂർ: ദേശീയപാത 66-ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളെന്ന് പ്രാഥമിക സൂചന.
വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന എട്ട് പേരിൽ ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!