September 11, 2026

ഇതര സംസ്ഥാന തൊഴിലാളികളുമായി അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.

കമ്പംമെട്ട് അച്ചക്കടയിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തിൽ പത്തോളം തൊഴിലാളികളുണ്ടായിരുന്നു. തമിഴ്‌നാട് കമ്പം സ്വദേശി രാജയാണ് ഡ്രൈവർ.വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, വൈദ്യുതി പോസ്റ്റ്‌, തങ്കൻചെങ്കട സെന്‍റ് മേരീസ് ഓർത്തോഡോസ് പള്ളിയുടെ കുരിശടി എന്നിവ ഇടിച്ചു തകർത്തു. പരുക്ക് പറ്റിയ തൊഴിലാളികളെ കമ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അമിത വേഗമാണ് അപകടത്തിനു കാരണമാകുന്നത്.

error: Content is protected !!