September 11, 2026

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ടു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച നാലുപേർ കുമളി എക്സൈസ് പിടിയിലായി

കുമളി എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ 50 ഗ്രാം ഉണക്ക കഞ്ചാവുമായി
നാലു പേർ അറസ്റ്റിൽ .
തിരുവല്ല കവിയൂർ സ്വദേശികളായ
മജേഷ് എബ്രഹാം ജോൺ ,
സുധീഷ് , ചങ്ങനാശ്ശേരി, നെടുംകുന്നം സ്വദേശി ജിജോ ,
മല്ലപ്പള്ളി കുന്നത്താനം സ്വദേശി സനിൽകുമാർ എന്നിവരാണ് എക്സൈസ് ഇൻസ്പെക്ടർ പി. ഇ ഷൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്
കഞ്ചാവ് കടത്താൻ ഉപയോഗിച്ച വോക്സ്‌വാഗൺ കാറും കസ്റ്റഡിയിലെടുത്തു .
ഇന്ന് രാവിലെ ആറുമണിയോടെ
തമിഴ്നാട് ഭാഗത്തു നിന്നും എത്തിയ വാഹനം
പരിശോധിക്കവേ
സീറ്റിനു ഉള്ളിൽ
ഒളിപ്പിച്ചുവെച്ച കഞ്ചാവ് പായ്ക്കറ്റ് കണ്ടെടുക്കുകയായിരുന്നു
തുടർ നടപടികൾക്കായി പ്രതികളെ വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാഫി സിലേക്ക് കൈമാറി.
പ്രിവൻറ്റീവ് ഓഫീസർമാരായ
ബി. രാജ്കുമാർ , പി ടി സേവിയർ , വി. രവി ,സി ഇ ഒ മാരായ നദീർ കെ ഷംസ് , അനീഷ് റ്റി.എ. തുടങ്ങിയർ പരിശോധനക്ക് നേതൃത്തം നല്കി…

error: Content is protected !!