September 11, 2026

കുഴൽ കിണർ നിർമ്മാണ കമ്പനിയുടെ വാഹനം കത്തി നശിച്ചു .

വാഗമണ്‍ മൂലമറ്റം റോഡില്‍ പുള്ളിക്കാനം ഡി സി കോളേജിനു സമീപം അന്ത്യംപാറയില്‍ കുഴക്കണര്‍ നിര്‍മ്മാണ വാഹനത്തിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. വലിയ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം വളവിലെ ഭിത്തിയില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. നാട്ടുകാരും സംഭവ സ്ഥലത്തെത്തിയ വാഹന ഡ്രൈവര്‍മാരും ചേര്‍ന്നാണ് തീ അണച്ചത്. വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൊടുപുഴ സ്വദേശിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.

error: Content is protected !!