September 13, 2026

സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

കുമളി:സ്‌കൂളിലേക്ക് പോകുകയായിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായത്. ആനവിലാസം ഹെവൻവാലി സ്വദേശി സ്റ്റാല്‍വിനാണ് പിടിയിലായത്.
തിങ്കളാഴ്ചയായിരുന്നു  കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാള്‍ ബൈക്കിലെത്തി ശരീരത്തില്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ യുവാവ് രക്ഷപ്പെട്ടു. കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞതോടെ കുമളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി. പരിശോധിച്ചതില്‍ നിന്നും യുവാവ് ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് ടൗണ്‍ പരിസത്തെ സി.സി.ടി.വി.യില്‍ നിന്നും ഇയാളുടെ മുഖം ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി തന്നെ കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!