September 13, 2026

തമിഴ്‌നാട്ടില്‍ ഉണ്ടായ അപകടത്തിൽ കുമളി സ്വദേശികളായ രണ്ടുപേര്‍ മരണപ്പെട്ടു.

കുമളി സ്വദേശിയായ മേനാംപറമ്പിൽ എം.എൻ ഷാജി ( 53 ),ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.കുമളിയില്‍ പ്രവർത്തിക്കുന്ന ഷാജി സ്റ്റുഡിയോയുടെ ഉടമസ്ഥനും ഫോട്ടോഗ്രാഫറുമാണ് എം.എൻ ഷാജി.

error: Content is protected !!