September 11, 2026

കുമളിയിൽ ഷെഡിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

IMG-20260807-WA0084

കുമളി: കുമളി ബാറിന് എതിർവശത്തെ അടഞ്ഞുകിടന്ന കടയുടെ ഷെഡിൽ വണ്ടിപ്പെരിയാർ കറുപ്പുപാലം പുത്തൻപുരയ്ക്കൽ ഷിബു ജോസഫിനെ (42) രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പ്രദേശവാസിയാണ് തലകീഴായി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

​പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

error: Content is protected !!