September 11, 2026

കൈക്കുഞ്ഞുമായി നിന്ന പട്ടികജാതി യുവതിക്ക് നേരെ ആക്രമണം

പിന്നോക്ക വിഭാഗത്തില്‍പെട്ട യുവതിയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും ആക്രമിച്ചതായി പരാതി. വള്ളക്കടവ് തകടിയേല്‍ സുരേഷിന്റെ ഭാര്യ അരുന്ധതിക്കും നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും നേരെയാണ് ആക്രമണം ഉണ്ടായത്. പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഇവരുമായി അയല്‍വാസികള്‍ക്കുണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ വീടിനു സമീപത്തു നില്‍ക്കുകയായിരുന്ന യുവതിയെ അയല്‍വാസികളായ എബിന്‍, ബിബിന്‍, ബിജു എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നാല് മാസം പ്രായമായ കുഞ്ഞും കൈയില്‍ ഇരിക്കെയാണ് അരുന്ധതിയെ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ അരുന്ധതിക്ക് പരുക്കേല്‍ക്കുകയും വസ്ത്രം കീറുകയും ചെയ്തു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വണ്ടിപ്പെരിയാര്‍ പോലീസ് അറിയിച്ചു.

error: Content is protected !!