October 27, 2026

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ…

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം

ഫലം പരിശോധിക്കേണ്ട വിധം:
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
ഹോം പേജിലെ ‘Plus Two Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.
വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

Android (Play Store): https://play.google.com/store/apps/details?id=com.itmission.nk

iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

വെബ്സൈറ്റുകൾ:

www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in,results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .

You may have missed

error: Content is protected !!