September 12, 2026

കുമളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോതമംഗലം സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ.

കുമളി: കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 895 ഗ്രം ഹാഷിഷ് ഓയിൽ പിടികൂടിയത്.
കോതമംഗലം സ്വദേശികളായ അമൽ ജോർജ് (32) സച്ചു ശശിന്ദ്രരൻ( 31) അമീർ പി.എച്ച്( 41)
എന്നിവരെയും മാരുതി റിക്സ് വാഹനവും പിടികൂടുന്നത്.
വാഹന പരിശോധനയ്ക്കിടെ മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
പീരുമേട് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ്, എക്സൈസ് ഉദ്യോഗസ്ഥരായ സേവിയർ പി ഡി, ജയൻ പി ജോൺ, അനീഷ് ടി എ, ജോബി തോമസ്,സുജിത്ത് പി വി, ബിജു പി എ, അർഷാന കെ എസ്
എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്………

error: Content is protected !!