September 12, 2026

കാലാവസ്ഥ പ്രതികൂല മായതിനാൽ ജലസാഹസിക വിനോദങ്ങൾ ഉൾപ്പെടെ നിർത്തി വെയ്ക്കുവാൻ സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്ത് മൺസൂൺ നേരത്തെ എത്തുമെന്ന കേന്ദ്ര കാലവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലും, കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ വിവധ സ്ഥലങ്ങളിൽ പെയ്യുന്ന ശക്തമായ മഴയുടെയും പ്രകൃതി ദുരന്തങ്ങളുടെയും അടിസ്ഥാനത്തിലും വിനോദസഞ്ചാരികളുടെ സുരക്ഷയെ മുൻനിർത്തികൊണ്ട് ഡി.ടി.പി.സികളുടെയും, ടൂറിസം വകുപ്പിനു കീഴിലുള്ള അനുബന്ധ ഏജൻസികളുടെയും ജലസാഹസിക ടൂറിസം ആക്ടിവിറ്റികൾ / ഫ്ലോട്ടിംങ് ബ്രിഡ്ജുകൾ / ഗ്ലാസ്സ് ബ്രിഡ്ജുകൾ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തരമായി നിർത്തിവെയ്ക്കേണ്ടതാണന്ന് സർക്കാർ ഉത്തരവിറക്കി.

error: Content is protected !!