September 13, 2026

ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.

കുമളി വലിയകണ്ടത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുമളി ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കു യാത്രക്കാരനും ബൈക്കും സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ശേഷം റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനത്തിലിടിച്ചാണ് കാർ നിന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുമളി സ്വദേശി എൻ.കെ രാജപ്പനെ വിദഗ്ദ്ധ ചികിത്സക്കായി പാലയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!