September 13, 2026

ഇടുക്കി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യം ഇല്ലാ;പഠിപ്പുമുടക്കി പ്രതിക്ഷേധിച്ച് വിദ്യാർത്ഥികൾ.

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിക്ഷേധിച്ചു.അടിസ്ഥാന സൗകര്യം ഇല്ലാത്തതിലാണ് വിദ്യാർഥികൾ പഠിപ്പു മുടക്കി സമരം നടത്തിയത്.രണ്ട് ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യം, ഗേൾസ് ഹോസ്റ്റൽ സൗകര്യം ഇല്ലായെന്നും നിലവിൽ ബോയ്സ് ഹോസ്റ്റലിലാണ് താമസിക്കുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു.തങ്ങളുടെ ആവശ്യങ്ങൾ നീണ്ടുപോകാതെ ഉടനെ പരിഹാരം ഉണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

error: Content is protected !!