September 12, 2026

കെ.എച്ച്.ആർ.എ യുടെനേതൃത്വത്തിൽ ഓണാഘോഷവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു.

ONAM 23 എന്ന പേരിൽ തേക്കടി ലേക്ക്ഷോൾ ഇന്നിൽ വിപുലമായ പരിപാടികളോടെയാണ് കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ
കുമളി യൂണിറ്റ് കമ്മറ്റി ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെ എച്ച് ആർ എ പ്രസിഡന്റ് സാജു വർഗീസ് അധ്യക്ഷത വഹിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടിൽ സുയോഗ് സുഭാഷ് റാവു മുഖ്യാതിഥിയായി പങ്കെടുത്തു. പീരുമേട് ഡിവൈഎസ്പി കെ യു കുര്യാക്കോസ് ചാരിറ്റി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം സിദ്ധിക് ഹൈജീൻ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി ഓണ സന്ദേശം നൽകി. പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ മിഥുൻ നവകേരളം സന്ദേശം നൽകി.

error: Content is protected !!