September 12, 2026

കുമളി എക്സൈസ് ചെക്പോസ്റ്റിൽ 5.2 ഗ്രാം MDMA യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ.

പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാറിൻ്റെ നേതൃത്വത്തിലാണ് സ്വിഫ്റ്റ് കാറിൽ വന്ന ഇവരെ പിടികൂടിയത്.
ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശികളായ അഭിജിത് പ്രദീപ്, ഹരികൃഷ്ണൻ എം.ബി, അനന്തു എ, സന്ദീപ് ഹരി, ഇഗ്നേഷ് വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരും ചേർന്ന് കൊടൈക്കനാലിൽ നിന്നുമാണ് MDMA വാങ്ങിയത്. പ്രതികളെയും, തൊണ്ടി മുതലുകളും വണ്ടിപ്പെരിയാർ റേഞ്ചിന് കൈമാറി.

സി.പി. ഒമാരായ സതീഷ് കുമാർ ഡി, തോമസ് ജോൺ, ഷിയാദ്, അജേഷ്, ഷിബിൻ, ജയ്സൺ, ജയിംസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

error: Content is protected !!