September 13, 2026

പ്ലസ് ടൂ പരീക്ഷാ ഫലം :1200ൽ 1200 മാർക്ക്; ഇടുക്കിക്ക് അഭിമാനമായി അനീഷ

കട്ടപ്പന: ഉപ്പുതറ തുണ്ടത്തിൽ സാലുവിന്‍റെയും ഷീനയുടെയും മകൾ അനീഷയാണ് 1200ൽ 1200 മാർക്കും നേടി സർവരെയും ഞെട്ടിച്ചത്.
ഉപ്പുതറ സെന്‍റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാർഥിനിയാണ് അനീഷ. ഗ്രേസ് മാർക്ക് പോലുമില്ലാതെയുള്ള വാല്യൂവേഷനിലാണ് അനീഷയുടെ അതിശയിപ്പിക്കുന്ന നേട്ടം. മികച്ച വിജയങ്ങൾ അനീഷയ്ക്ക് പുതുമയല്ല. മുമ്പ് പഠിച്ച മേരികലും സെന്‍റ് മേരീസ് സ്കൂളിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പഠിച്ച ക്ലാസുകളിലൊക്കെ മികച്ച മാർക്കോടെയാണ് പാസായത്.
നിലവിൽ സ്‌കൂളിലെ എൻഎസ്എസ് വാളന്‍റിയറാണ്. ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങിൽ സംസ്ഥാന തലം വരെ മത്സരിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയോടാണ് അനീഷയ്ക്ക് താൽപര്യം. അതിനാൽ ബികോമിനു ചേരാനാണ് ആഗ്രഹം

error: Content is protected !!