September 11, 2026

മാരക മയക്കുമരുന്നുമായി ബസിൽ എത്തിയ യുവാവും യുവതിയും പിടിയിൽ

കായംകുളം: അന്തർ സംസ്ഥാന ബസിൽ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ രണ്ടു പേർ കായംകുളത്ത് പിടിയിൽ. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 70 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ മൂന്നര ലക്ഷത്തോളം വില വരുമെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്‌.
മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ അനീഷ് വെളിപ്പെടുത്തി. ഗ്രാമിന് 1500 രൂപയ്ക്ക് എം.ഡി.എം.എ. വാങ്ങുന്ന ഇവർ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.കായംകുളത്തെ ക്വട്ടേഷൻ സംഘങ്ങളും കോളേജ് വിദ്യാർഥികളുമായിരുന്നു ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്.

error: Content is protected !!