October 27, 2026

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് നൗഷാദ് മരിച്ചത്. സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പോലീസും മൂന്നാർ പോലീസും മേൽനടപടികൾ സ്വികരിച്ചു.

You may have missed

error: Content is protected !!