September 11, 2026

ബഹുമുഖ പ്രതിഭകളെ ആദരിച്ചു

പീരുമേട്:ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പീരുമേട് താലൂക്ക് ഓഫീസിലെ കൾച്ചറൽ അസോസിയേഷൻ ഓഫ് റവന്യൂ എംപ്ലോയീസിന്റെ (കെയർ ) ആഭിമുഖ്യത്തിൽ പീരുമേട് താലൂക്കിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭകളെ ആദരിച്ചു. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ തഹസിൽദാർ വിജയലാൽ കെ എസ് അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം നൗഷാദ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഗിന്നസ് ലോക റെക്കോർഡ് ജേതാക്കളായ ഡോ മാടസാമി, സുനിൽ ജോസഫ്, മിസ് കേരള ഫിറ്റ്നസ് ജിനി ഗോപാൽ, എഴുത്തുകാരി അല്ലി ഫാത്തിമ, ചിത്രകാരൻ കെ ഏ അബ്ദുൽ റസാഖ്, കർഷകശ്രീ അവാർഡ് നേടിയ ബിൻസി ജെയിംസ്, കെ എം ജി ഫൗണ്ടേഷൻ ചെയർമാൻ എം ഗണേശൻ, ജൈവ കർഷകൻ ഭാഗ്യരാജ് എന്നിവർ ആദരവ് ഏറ്റു വാങ്ങി. എൽ ഏ തഹസിൽദാർ സുനിൽ കുമാർ പി എസ്, കെയർ സെക്രട്ടറി ബീനാമോൾ, വിഷ്ണു ആർ എന്നിവർ പ്രസംഗിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച പ്രതിഭകളെ ആദരിക്കുന്ന ജില്ലയിലെ ആദ്യ പരിപാടിയാണ് കെയർ സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

error: Content is protected !!