September 12, 2026

നവവരൻ പുഴയിൽ മുങ്ങി മരിച്ചു : വധുവിനെ രക്ഷപ്പെടുത്തി.

കോഴിക്കോട് : നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. വധുവിനെ രക്ഷപ്പെടുത്തി. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്.
കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പമാണ് ഇരുവരും എത്തിയിരുന്നത്.
ഇരുവരും അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഫോട്ടോഷൂട്ടിനിടെയാണ് അപകടം സംഭവിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചു. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി.
മാര്‍ച്ച്‌ 14-നാണ് റജിലും കനികയും വിവാഹിതരായത്. കനികയുടെ വീട്ടില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. തിങ്കളാഴ്ച രാവിലെയാണ് നവദമ്ബതിമാരും ബന്ധുക്കളും പുഴക്കരയിലെത്തിയത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കനികയെ പിന്നീട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനിക അപകടനില തരണം ചെയ്തതായാണ് വിവരം.

error: Content is protected !!