September 13, 2026

തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാന്‍ ഓഫീസ് പൈനാവില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലയിലെ ഓംബുഡ്‌സ്മാന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പൈനാവില്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ ഓംബുഡ്‌സ്മാനായി നിയമിതനായ പി ജി രാജന്‍ ബാബുവിനായുള്ള ഓഫീസാണ് പൈനാവ് താലൂക്ക് സപ്ലൈ ഓഫീസിന് സമീപത്ത് ആരംഭിച്ചത്..
എന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍,
തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പരാതികള്‍ അയക്കേണ്ട വിലാസം, പി ജി രാജന്‍ ബാബു, മഹാത്മാഗാന്ധി എന്‍ആര്‍ ഇ ജി എസ്, താലൂക്ക് സപ്ലൈ ഓഫീസിന് സമീപം, ഇടുക്കി പൈനാവ് പിഒ 685603. ഫോണ്‍ 04862 291159.

error: Content is protected !!