September 13, 2026

കോവിഡ് വ്യാപനം: സൗബിൻ ഷാഹിറിൻ്റെ ‘കള്ളൻ ഡിസൂസ’ റിലീസ് മാറ്റി

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സൗബിൻ ഷാഹിർ നായകനായ ചിത്രം ‘കള്ളൻ ഡിസൂസ’ റിലീസ് തിയതി നീട്ടി. 2022 ജനുവരി 21ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് ‘കള്ളൻ ഡിസൂസ’. നവാഗതനായ ജിത്തു കെ ജയൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

error: Content is protected !!