September 13, 2026

ഇടുക്കിയിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ, ഉച്ചയോടെയാണ് സംഭവം.  കോളേജില്‍ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു കുത്തേറ്റു എന്നാണ് പ്രാഥമിക വിവരം. ഇവരെ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഒരു വിദ്യാര്‍ഥി മരിച്ചു. കൊല്ലപ്പെട്ടത് എസ്.എഫ്.ഐ. വിദ്യാര്‍ഥി പ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ധീരജ് ആണെന്നാണ് വിവരം. കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും കുത്തേറ്റയാള്‍ ഓടിരക്ഷപ്പെട്ടുവെന്നുമാണ് പ്രാഥമികവിവരം.

error: Content is protected !!