September 11, 2026

കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യ വിദഗ്ധര്‍.

കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യ വിദഗ്ധര്‍. അതിനാല്‍ രോഗവ്യാപനം കണക്കിലെടുത്ത് 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിദിന വര്‍ധന 30,000ല്‍ നിന്ന് 60,00ലേക്ക് എത്താന്‍ 23 ദിവസം എടുത്തെങ്കില്‍ രണ്ടാം വരവില്‍ 10 ദിവസമേ വേണ്ടി വന്നുളളൂ. ഇപ്പോഴിതാ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നിരിക്കുകയാണ്. വ്യാപനശേഷി കൂടുതലായതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണു സൂചനകള്‍.അതേസമയം, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സിറോ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 38 ലക്ഷം പേര്‍ക്കാണ് കോവിഡ് വന്നുപോയത്. ഇതുവരെ 30 ലക്ഷം പേര്‍ മാത്രമേ വാക്‌സീനെടുത്തിട്ടുമുളളൂ.

error: Content is protected !!