October 27, 2026

അന്തിനാട് ലാബിലും അമ്പലത്തിലും മോഷണം നടത്തിയ പ്രതിയായ ഇടുക്കി സ്വദേശി പിടിയിൽ

അന്തിനാട് DM മെഡിക്കൽ ലബോറട്ടറിയുടെ പൂട്ട് തകർത്ത് അകത്തു കയറി പണവും ഫോണും കവർന്ന കേസിലാണ് ഇടുക്കി പൂച്ചപ്ര സ്വദേശി പാലൊന്നിൽ വീട്ടിൽ പ്രദീപ് കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്തപ്പോൾ ഈ മാസം ഇരുപത്തിനാലാം തീയതി രാത്രി അന്തിനാട് മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച വിവരവും സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നൈറ്റ്‌ പട്രോളിംഗിനിടയിൽ ഹൈവേ പോലീസ്, നിരവധി മോഷണ കേസിലെ പ്രതിയായ പ്രദീപിനെ കണ്ട് തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞാർ, കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, ഏറ്റുമാനൂർ, അയർക്കുന്നം, പാലാ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളിൽ പ്രദീപിന്റെ പേരിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. ഈ മാസം 19 നാണ് പ്രദീപ്‌ മുട്ടം ജയിലിൽ നിന്നുമിറങ്ങിയത്. പാലാ എസ് .എച്ച്.ഒ സുനിൽ തോമസ്, എസ് ഐമാരായ ജോർജ് കെ.എസ്. സുരേഷ് കെ.ആർ, എ.സ് ഐ സുജിത്കുമാർ കെ.എസ്., സിവിൽ പോലീസ് ഓഫീസർമാരായ അനിൽ കുമാർ പി.എസ്, ഹരി പി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You may have missed

error: Content is protected !!