September 13, 2026

വിജിലൻസിന്റെ സിനിമ സ്റ്റൈൽ ഓപ്പറേഷനിൽ പീരുമേട് എൽ.എ തഹസിൽദാർ കുടുങ്ങി

പീരുമേട് എൽ.എ തഹസിൽ ദാരായ യൂസ് റാവുത്തറാണ് പിടിയിലായത്. 2 ഏക്കർ 17സെന്റ് സ്ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ കൂവലേറ്റം കണിശേരി രാധാമണി സോമനോട് അൻപതിനായിരം രൂപയാണ് ഇയാൾ ആവശ്യപെട്ടത്.
മൂപ്പതിനായിരം രൂപക്ക് ഇടപാട് ഉറപ്പിച്ചു. ആദ്യ ഗഡുവായ മുപ്പതിനായിരം രൂപയിൽ കൈക്കുലിയായ ഇരുപതിനായിരം രൂപയും ഫിസിനത്തിൽ പതിനായിരം രൂപയുമാണ് വാങ്ങിയത്.
സ്ഥലം സന്ദർശിച്ച വകയിൽ 1500 രൂപ വണ്ടിക്കൂലിയിനത്തിൻ മുൻപ് ഇയാൾ വാങ്ങിയിരുന്നു.
തുടർന്നാണ്
കഴിഞ്ഞ വർഷം ജൂലൈ മാസം പത്താം തീയ്യതി
ഇവർ വിജിലൻസിനെ ബന്ധപെടുന്നത്. അവരുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് പണം കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള കോട്ടയം റേഞ്ച് എസ്പി വി.ജി.വിനോദ് കുമാറിന്റെ സംഘത്തിൽ പെട്ട ഡിവൈഎസ്പി വി.ആർ രവികുമാർ,
പി.കെ അനിൽകുമാർ, കെ. എൻ. സന്തോഷ്, ജയിംസ് ആന്റണി
സി ഐ മാരായ റിജു.പി. ജോസഫ് , ജെ.രാജീവ്, ബിനീഷ് കുമാർ ,എസ് ഐ മാരായ വിൻസന്റ് കെ മാത്യു, സ്റ്റാൻലി തോമസ് ,തുളസിധര കുറുപ്പ് എ എസ് ഐ മാരായ കെ.ഷീജു, പി.കെ അജി, അനൂപ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

error: Content is protected !!