October 27, 2026

കുമളിയിൽ ഷെഡിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

IMG-20260807-WA0084

​കുമളി: കുമളി ബാറിന് എതിർവശത്തെ അടഞ്ഞുകിടന്ന കടയുടെ ഷെഡിൽ വണ്ടിപ്പെരിയാർ കറുപ്പുപാലം പുത്തൻപുരയ്ക്കൽ ഷിബു ജോസഫിനെ (42) രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പ്രദേശവാസിയാണ് തലകീഴായി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

​പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

You may have missed

error: Content is protected !!