ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം: ഇ.എം. ആഗസ്തി
കുമളി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം. ആഗസ്തി ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചും കുമളിയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 കോടിയിലധികം വോട്ടുകൾ വെട്ടിനിരത്തിയ ഗ്യാനേഷ് കുമാറിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഇ.എം. ആഗസ്തി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് എല്ലാ ജനാധിപത്യവിശ്വാസികളും പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജൻ, റോബിൻ കാരയ്ക്കാട്, എം.എം. വർഗീസ്, ജോർജ് തോമസ്, പി.എ. അബ്ദുൾ റഷീദ്, ആർ. ഗണേഷ്, ശാന്തി രമേശ്, ജി. മുരളീധരൻ, ജോർജ് കൂറുമ്പുറം, തോമസ് മൈക്കിൾ, സി.എസ്. യശോധരൻ, ആൻസി ജയിംസ്, ബിന്ദു സന്തോഷ് പണിക്കർ, പി.പി. റഹീം, കെ.ജി. രാജൻ, കെ. രാജൻ, ഷിനോജ് ജേക്കബ്, ഷാൽ വെട്ടിക്കാട്ടിൽ, അജിത് ദിവാകരൻ, ജയിംസ് കാപ്പൻ, വി.വി. മുരളി, ജോബിൻസ് പാനോസ്, ടി.എൻ. ശശിപിള്ള, സന്തോഷ് പണിക്കർ, ജോസ് മുത്തനാട് എന്നിവർ സംസാരിച്ചു.
