October 27, 2026

തേക്കടിയിൽ വന്യജീവി വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 5ന്

IMG-20261004-WA0043

കുമളി:
വന്യജീവി സംരക്ഷണത്തിന്റെയും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് തേക്കടിയിൽ വിപുലമായ പരിപാടികളോടെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കും. ഒക്ടോബർ 2 മുതൽ 8 വരെയാണ് വിവിധ പരിപാടികൾ നടക്കുന്നത്.

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 5ന് രാവിലെ 11ന് തേക്കടിയിൽ വനംമന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും. ജനബോധന റാലി, കലാ-കായിക-സാഹിത്യ മത്സരങ്ങൾ, ഫ്ലോട്ടുകൾ, സെമിനാറുകൾ, ‘സഹജീവനം–സൗഹൃദ സദസ്സ്’, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യവും മനുഷ്യ–വന്യജീവി സഹവർത്തിത്വത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിൽ കൂടുതൽ ശക്തമായി എത്തിക്കുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം.എം. വർഗീസ്, പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്.ബി. മിഥുൻ മോഹൻ ഐ.എഫ്.എസ്., റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, സംഘാടകസമിതി ഭാരവാഹികളായ ഹൈദ്രോസ് മീരാൻ, നിസാമുദ്ദീൻ കല്ലറക്കൽ, രാജേന്ദ്ര ലാൽ ദത്ത്, തോമസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.

You may have missed

error: Content is protected !!