September 11, 2026

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം മരവിപ്പിച്ചു

secretariyet

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി നിർത്തിവച്ച് സർക്കാർ ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുസ്ഥലംമാറ്റ നടപടികൾ തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി.

ആശുപത്രികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് പൊതുസ്ഥലംമാറ്റം നിലവിൽ മരവിപ്പിക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അതേസമയം, ഭരണപരമായ ആവശ്യങ്ങൾക്കുള്ള സ്ഥലംമാറ്റങ്ങളും പ്രമോഷൻ വഴിയുള്ള നിയമനങ്ങളും മാത്രമായി സ്ഥലംമാറ്റ നടപടികൾ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്.

ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുമാണ് പ്രിൻസിപ്പൽ സെക്രട്ടറി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ പൊതുസ്ഥലംമാറ്റം നിർത്തിവച്ച സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. പൊതുസ്ഥലംമാറ്റം ഒഴിവാക്കിയത് രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിയൊരുക്കുമെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പൊതുസ്ഥലംമാറ്റം മരവിപ്പിച്ചതോടെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിലവിലെ നിയന്ത്രണം തുടരുമെന്നാണ് സർക്കാർ നിർദ്ദേശം.

error: Content is protected !!