September 11, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; അണക്കര സ്വദേശി റിമാൻഡിൽ

IMG-20260830-WA0018

കുമളി : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ. അണക്കര ചിറയ്ക്കൽ സ്വദേശി ബിബിൻ (22) ആണ് പോലീസിന്റെ പിടിയിലായത്.മൂന്ന് മാസം മുൻപാണ് പ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് പലതവണ രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയും, സമീപത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ എത്തിച്ചും പീഡിപ്പിച്ചു എന്നാണ് കേസ്.പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ പ്രേംകുമാർ, എസ്.ഐമാരായ എബി ജോർജ്, സജി കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!