September 11, 2026

ചിന്നക്കനാലിൽ വീണ്ടും പുലിഭീതി; അപ്പർ സൂര്യനെല്ലിയിൽ പശുവിനെ പുലി കൊന്നു

IMG-20260821-WA0018

ഇടുക്കി: ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി മേഖലയിൽ വീണ്ടും പുലിയാക്രമണം. വളർത്തുമൃഗങ്ങൾക്കുനേരെയുള്ള പുലിയുടെ ആക്രമണം തുടർക്കഥയാകുന്നതിനിടെ സഹായപുരം കോളനി സ്വദേശി അരുളിന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഈ മേഖലയിൽ പുലിയുടെ ഇരയാകുന്ന അഞ്ചാമത്തെ പശുവാണിത്.

മേയാൻ അഴിച്ചുവിട്ട പശു വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തേയിലത്തോട്ടത്തിന് സമീപം പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പുലിയുടെ ആക്രമണത്തിന്റെ പാടുകളും കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു.

തുടർച്ചയായി വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിന് ഇരയാകുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മേഖലയിൽ പുലിയുടെ സാന്നിധ്യം ആശങ്ക വർധിപ്പിച്ച സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!