9 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണം, അടിപിടിക്കേസുകളിലെ പ്രതിയായ വെള്ളാരംകുന്ന് സ്വദേശി പിടിയിൽ.
കുമളി: കുമളി വെള്ളാരംകുന്ന് ചെരിവ് പറമ്പിൽ വീട്ടിൽ ടോമി തോമസ് (43) ആണ് പിടിയിലായത്. വെള്ളാരംകുന്ന് ഭാഗത്ത് നിരന്തരം പ്രശ്നക്കാരനായിരുന്നു പ്രതി. നാല് അടിപിടി കേസുകളും ഒരു മോഷണക്കേസും ഉൾപ്പെടെ 5 കേസുകളിലെ പ്രതിയാണ് ഇയാൾ. 2017ൽ ഒളിവിൽ പോയ പ്രതിയെ 18/08/2026ന് കർണാടക സംസ്ഥാനത്ത് കൂർഗ് ജില്ലയിൽ ഗോണിക്കുപ്പയ്ക്ക് സമീപം ബി ഷെട്ടിഗിരി എന്ന സ്ഥലത്ത് വെച്ച് ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) ആണ് പിടികൂടിയത്. കുമളി പോലീസ്, പീരുമെട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളതു.
