September 11, 2026

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന

IMG-20260812-WA0071

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തുടരുന്നു. തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി പരിശോധന ആരംഭിച്ചു.

അണക്കെട്ടിന്റെ സുരക്ഷയും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സമിതിയുടെ പരിശോധന. മെയിൻ ഡാം, ബേബി ഡാം എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ സംഘം വിശദമായി പരിശോധിക്കും. സ്പിൽവേ ഷട്ടറുകളുടെ കാര്യക്ഷമത ഉൾപ്പെടെ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിഷയങ്ങളും വിലയിരുത്തും.

അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത എന്നിവ പരിശോധിച്ച ശേഷം സമിതി അംഗങ്ങൾ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും.

പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങളും സാങ്കേതിക വിലയിരുത്തലുകളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം. പരിശോധനയുടെ അടിസ്ഥാനത്തിൽ അണക്കെട്ടിന്റെ നിലവിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലും സമിതി നടത്തും.

error: Content is protected !!