September 12, 2026

ഇടുക്കി ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ മരം വീണ് തൊഴിലാളി മരിച്ചു

ഇടുക്കി: ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണങ്ങിയ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായിയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ തമിഴ്നാട്ടിൽ നിന്ന് ജോലിക്കായി എത്തിയ പെരുമായി, ഏലത്തോട്ടത്തിൽ ഏലക്കായ് ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി ഉണങ്ങിയ മരം ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹപ്രവർത്തകർ ഉടൻ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, പ്രദേശത്ത് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏലത്തോട്ടങ്ങളിലുൾപ്പെടെ മരങ്ങൾ വീഴാൻ സാധ്യത കൂടുതലായതിനാൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി തോട്ടങ്ങളിലെ ജോലികൾ താൽക്കാലികമായി നിർത്തിവെച്ച് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുണ്ട്.

error: Content is protected !!