September 13, 2026

ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം

ഇടുക്കി: ഉപ്പുതറയ്ക്ക് സമീപമുള്ള മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു . നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്–82)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
മേരികുളം ആലടിക്കുന്നിൽ മകൾ ഇടത്തിപ്പറമ്പിൽ ബിന്ദുവിനൊപ്പമാണ് ദേവസ്യ താമസിച്ചിരുന്നത്. മഴയ്ക്ക് മുമ്പുണ്ടായ ശക്തമായ ഇടിമിന്നലിനിടെ കുളിക്കാൻ കുളിമുറിയിൽ പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ഇടിമിന്നലേറ്റ് കുളിമുറിയിലെ വൈദ്യുതി വയറിംഗ് പൂർണമായും നശിക്കുകയും ഭിത്തിയിൽ വിള്ളൽ ഉണ്ടാകുകയും ചെയ്തു.
ശക്തമായ മിന്നലേറ്റത്തിൽ കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടൻ സമീപത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!