September 12, 2026

കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉല്ലാസയാത്ര ബസ് ബുക്ക് ചെയ്യാനെത്തിയ യുവാവിനെ തെരുവ് നായ ആക്രമിച്ചു. കുമളി ചെങ്കര സ്വദേശി ജിയോ (23)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഉല്ലാസയാത്ര ബസിനെക്കുറിച്ച് അന്വേഷിക്കാനായി മൂന്നു പേരോടൊപ്പം ഡിപ്പോയിൽ എത്തിയ ജിയോ മുന്നിൽ നടന്ന് പോകുന്നതിനിടെ, ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് തെരുവ് നായകളിൽ ഒന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുട്ടുകാലിലാണ് നായ കടിച്ചത്.
സംഭവത്തെക്കുറിച്ച് ഡിപ്പോ അധികൃതരോട് ചോദിച്ചപ്പോൾ, പരിചയമില്ലാത്തവരെ കണ്ടതുകൊണ്ടാകാം നായ ആക്രമിച്ചതെന്ന് അറിയിച്ചതായി ജിയോ പറഞ്ഞു.
പരിക്കേറ്റ ജിയോയെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ തെരുവ് നായ ശല്യം തുടരുന്ന സാഹചര്യത്തിൽ, സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!