September 13, 2026

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി രാജാക്കാട്ടിൽ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ ഷാജി ജോസഫ് വയലിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപമുള്ള മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ മോട്ടോർ പുരയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി, തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ആത്മഹത്യയാണെന്ന സംശയമാണ് നിലവിൽ പോലീസിനുള്ളത്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!