September 12, 2026

വനിതാദിനത്തിൽ ശുചിത്വ പ്രവർത്തകർക്കൊപ്പം DYFI; ക്ലീനിംഗ് സാധനങ്ങൾ വിതരണം ചെയ്തു.

കുമളി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി DYFI തേക്കടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളിയെ കൂടുതൽ വൃത്തിയുള്ള നഗരമാക്കുന്നതിനായുള്ള ശുചിത്വ പ്രവർത്തനങ്ങൾ തുടരുന്നു. നഗരത്തെ ശുചിത്വത്തോടെ നിലനിർത്താൻ ദിനംപ്രതി പരിശ്രമിക്കുന്ന സ്ത്രീകളെ ആദരിച്ചുകൊണ്ട് വനിതാദിനാഘോഷത്തിന്റെ ഭാഗമായി ക്ലീനിംഗ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു.
കുമളിയുടെ ശുചിത്വം കാത്തുസൂക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളുടെ സേവനത്തിന് ആദരവും പിന്തുണയും അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് DYFI നേതാക്കൾ അറിയിച്ചു.
ശുചിത്വമുള്ള കുമളി സൃഷ്ടിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും, അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സംഘാടകർ ആഹ്വാനം ചെയ്തു.

error: Content is protected !!