September 12, 2026

ഇടുക്കി ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീ മരച്ചില്ല ഒടിഞ്ഞുവീണ് മരിച്ചു. കമ്പം ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി സുധ ആണ് മരിച്ചത്.

മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.
ചക്കുപള്ളം STP എസ്റ്റേറ്റിൽ ഏലക്കാട്ടിൽ ജോലി ചെയ്യുകയായിരുന്ന കമ്പം ഗൂഡല്ലൂർ കെ.ജി. പെട്ടി സ്വദേശിനി സുധ (50) മരക്കൊമ്പ് ദേഹത്ത് വീണ് മരിച്ചത്. ഇന്ന് ഏകദേശം 3 മണിയോടെയായിരുന്നു സംഭവം.
മരക്കൊമ്പ് വീണതിനെ തുടർന്ന് ഉടൻതന്നെ സുധയെ പുറ്റടി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയ്ക്കുശേഷം മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ എത്തിച്ചു. പോറ്റുമോർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞദിവസം ശക്തമായ കാറ്റിൽ മരം കൊമ്പ് ഒടിഞ്ഞുവീണ് ചക്കുപള്ളത്തെ തൊഴിലാളി സ്ത്രീക്ക് പരിക്കേറ്റിരുന്നു. തമിഴ്നാട് സ്വദേശിയായ ഇവർ ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ മേഖലയിൽ മഴയ്ക്കൊപ്പം ശക്തമായ കൊടുങ്കാറ്റ് ആണ് വീശി അടിക്കുന്നത്.

error: Content is protected !!