September 11, 2026

കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 ത് കാരന് ദാരുണ അന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പിൽ ശ്രീജിത്ത് മനോജാണ് മരിച്ചത്.പാലായിൽ നിന്നും പെരിയകുളത്തേക്ക് ലോഡുമായി എത്തിയ ലോറിക്ക് മുകളിലാണ് മരം വീണത്.

കുമളി: പാലായിൽ നിന്നും പെരിയ കുളത്തേക്ക്
റബർ പാഴ്ത്തടി കയറ്റി വന്ന ലോറി രാവിലെ 9:30 യോടെ കുമളി ചെക്ക്പോസ്റ്റിൽ എത്തി ബ്രക്ക് ഡൗൺ ആയ തുടർന്ന് കമ്പനിയിൽ അറിയിക്കുകയും കമ്പനിക്കാർ എത്തുന്നതിനു വേണ്ടി പാർക്ക് ചെയ്ത് കിടക്കുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് 2 മണിയോട് കൂടി മരം കടപുഴകി ലോറിയുടെ മുകളിൽ വീഴുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ഉടൻതന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷൻ’ എന്നിവർ ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. ഉള്ളിൽ കുടുങ്ങിയ കോട്ടയം കുറിച്ചി സ്വദേശി 19 കാരൻ ശ്രീജിത്ത്. മൂന്നു മണിക്കൂർ നീണ്ടരക്ഷാപ്രവർത്തനത്തിന് ശേഷമാണ് വെളിയിൽ എടുത്തത്.തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജിത്തിനെ ജീവൻ രക്ഷിക്കാനായില്ല. പീരുമേട് ഫയർഫോഴ്സും, കമ്പത്തു നിന്ന് എത്തിയ തമിഴ്നാട് ഫയർഫോഴ്സും,കുമളിയിലെ നാട്ടുകാരും ചേർന്നചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!