September 11, 2026

കല്ലാർകുട്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

അടിമാലി : അടിമാലി – കുമളി ദേശീയപാതയിൽ കല്ലാറുകുട്ടി ഡാമിന് സമീപം കാർ നിയന്ത്രണം നഷ്ടപ്പെട്ട് 100 അടിയോളം താഴ്ചയിൽ മുതിരപ്പുഴയാറിലെ പാറക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞ് അപകടം, ഒരാൾക്ക് പരിക്ക്.

വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടിമുടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മണി പി.എൻ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ആളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

error: Content is protected !!