September 12, 2026

ഇരുപത്തി നാല് ദിവസം നീണ്ടുനിന്ന പതിനേഴാമത് തേക്കടി പുഷ്പമേളക്ക് ഇന്ന് സമാപനം. കുമളി പഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കള്‍ച്ചർ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാർഡൻസും ചേർന്നാണ് തേക്കടി കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മേള സംഘടിപ്പിച്ചത്.

അവധിക്കാലം ആഘോഷമാക്കാൻ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്മയക്കാഴ്ച സമ്മാനിച്ച പതിനേഴാമത് തേക്കടി പുഷ്‌പമേള ഇന്ന് സമാപിക്കും. കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് ഇരുനൂറിൽപ്പരം ഇനങ്ങളിൽ ഒരുലക്ഷത്തിലധികം പൂച്ചെടികളാണ് മണ്ണാറത്തറയിൽ ഗാർഡൻസ് പ്രദർശനത്തിനായി എത്തിച്ചിരിന്നത്.
24 ദിവസം നീണ്ടു നിന്ന പുഷ്പമേളയില്‍ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിംങ്ങ് മത്സരം എന്നിവയും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍, കോമഡി ഷോ, നാടൻ പാട്ടുകള്‍, നൃത്ത സന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്കും ഇതോടൊപ്പം ക്രമീകരിച്ചിരുന്നു.
കേരളത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും ഉള്ള അറുപതില്‍പരം വാണിജ്യ സ്റ്റാളുകള്‍ മേളയിൽ പ്രവർത്തിക്കുന്നുണ്ട്.
തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ലഹരി വ്യാപനത്തിനെതിരെ സെമിനാറുകൾ ഉൾപ്പെടെ വിവിധ പ്രോഗ്രാമുകൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
കുമളിയുടെ സാംസ്‌ക്കാരിക ഉത്സവമായ തേക്കടി പുഷ്പമേള ആദ്യ ദിനം മുതൽ തന്നെ ജനശ്രദ്ധ നേടിയിരിരുന്നു.
സമാപനത്തിനോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്യും. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എം സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാകുന്നേൽ,
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.സമാപന സമ്മേളനത്തിന് ശേഷം ഡ്രീംസ് ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും

error: Content is protected !!